Monday, May 16, 2011

പേരിടല്‍

ഭര്‍ത്താവ് മനസ്സിലോര്‍ത്തു
ആദ്യത്തെ കുഞ്ഞിന് ,
ചുംബനത്തിന്റെ -
ചൂടാദ്യം പകര്‍ന്ന
കാമുകിയുടെ പേര് .
ഭാര്യ ഉറപ്പിച്ചു
ആദ്യത്തെ കുഞ്ഞിന് ,
നാണത്തിന്റെ -
അര്‍ത്ഥം പഠിപ്പിച്ച
കളിക്കൂട്ടുകാരന്റെ പേര് .
പിറന്നയുടനെ കുഞ്ഞ് കരഞ്ഞു
ഞാന്‍ , നിങ്ങള്‍ക്കിടയില്‍
പിറക്കാതെപോയ
പ്രണയത്തിന്റെ നേര് .

7 comments:

  1. അസലായിട്ടുണ്ട്.

    ReplyDelete
  2. പിറന്നയുടനെ കുഞ്ഞ് കരഞ്ഞു
    ഞാന്‍ , നിങ്ങള്‍ക്കിടയില്‍
    പിറക്കാതെപോയ
    പ്രണയത്തിന്റെ നേര് ,കൊള്ളാം

    ReplyDelete
  3. ഇത് പോലെ ഒരു അവസാനം ..കൊള്ളാം

    ReplyDelete
  4. നന്നായിട്ടുണ്ട്....

    ReplyDelete
  5. പ്രണയത്തിന്റെ നേര് കണ്ണീരും കരച്ചിലും ........

    കൊള്ളാം ട്ടോ ...........

    ReplyDelete