Tuesday, February 11, 2014

ഋതുഭേദം ..



ഓർമ്മയുടെ മഴക്കാലത്തിൽ ,
ഓടിൻ വിടവിലൂടെ ഊർന്നിറങ്ങുന്ന
പേമാരിയെ വിഴുങ്ങുന്നൊരു
കൊച്ചു  പാത്രമുണ്ട് ;
അതിജീവനത്തിന്റെ  ആദ്യ  പാഠങ്ങൾ .

ഓർമ്മയുടെ വസന്തത്തിൽ,
മാവിൻ  ചുവട്ടിൽ
പൂവും ചിരട്ടയും ഉണ്ട്.
പങ്കുവെക്കലിന്റെ അദ്യാനുഭവങ്ങൽ .

ഓർമ്മയുടെ വേനലിൽ ,
വെല്ലുവിളികളുടെ ഒരു  മൈതാനമുണ്ട് ;
തോൽവിയുടെ  ആഴങ്ങളിൽ നിന്ന്
ജീവിതത്തെ അളന്നു തുടങ്ങിയത്  .

ഇന്നീ  ശിശിരത്തിൽ,
വാക്കുകൾ  കൊഴിഞ്ഞ് നമ്മളുണ്ട് .
ഇനിയൊരു ഋതുഭേദം
മനസ്സിൽ നുകർന്ന് .

7 comments:

  1. ഓര്‍മ്മയിലെല്ലാമുണ്ട്, ഇപ്പോഴും!

    ReplyDelete
  2. ഓര്‍മ്മകളിലൂടെയും,പുത്തനറിവുകളിലൂടെയും പാതയിലൂടെ മുന്നേറുന്ന ജീവിതം.....
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  3. അറിവിലൂടെ, അനുഭവങ്ങളിലൂടെ,ഓർമ്മകളിലൂടെ .. ഋതുഭേദങ്ങൾ!
    nice

    ReplyDelete
  4. നല്ല വരികൾ കൊത്തി വയ്ക്കാൻ കഴിയാത്ത പോലെ എഴുതിയവ

    ReplyDelete
  5. ജീവിത ഋതുഭേദകല്‌പനകൾ.


    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  6. ആശംസകൾ
    പ്രിയ വായനക്കാരാ. ...www.gramasanchari.blogspot.in
    ക്ഷണിക്കുന്നു
    ഗ്രാമസഞ്ചാരി

    ReplyDelete