രാത്രി യാത്ര രസമാണ്
ദീര്‍ഘ ചതുരമായി ഭൂമി.
വണ്ടിയുടെ മുന്‍വിളക്കുകള്‍
പുതിയ പാതകള്‍ വെട്ടും .
പിന്നിടുംതോറും മുന്നില്‍ -
ഇഴഞ്ഞിഴഞ്ഞു നീളുന്നവ.
മഴയുടെ കണ്ണുപൊത്തിക്കളി ,വൈപ്പര്‍ .
ലോകം പിന്നെയും ചെറുതാകും .
ചുരം കയറി മലമുകളില്‍ ചെന്ന്
പകലിനെ വിളിച്ചുണര്‍ത്തണം.
തിരിച്ചിറങ്ങുമ്പോള്‍ മഴ മാറിക്കാണുമോ !
നനഞ്ഞു കുതിര്‍ന്ന വഴി
എവിടെയെങ്കിലും
ചുരുണ്ടുകൂടി കാണുമോ !
ഒന്നും പറയാന്‍ ആവിലല്ലോ സുഹൃത്തെ ഭാവുകങ്ങള്‍
ReplyDeleteനനഞ്ഞു കുതിര്‍ന്ന വഴി
Deleteഎവിടെയെങ്കിലും
ചുരുണ്ടുകൂടി കാണുമോ !
good one
ReplyDeleteനല്ല ഒരു വായനാസുഖം നല്‍കുന്നുണ്ട് ആശംസകള്‍
ReplyDeleteനന്നായിരുന്നു സുഹൃത്തേ. ...
ReplyDelete