ഇന്നലെയാണ്
ഓര്‍ക്കുട്ടില്‍ ചേര്‍ന്നത് .
പ്രൊഫൈല്‍ ചോദ്യങ്ങള്‍ക്ക്
ഉത്തരമെഴുതുന്നതിനിടയില്‍
ഒരു ചോദ്യം എന്നെ
വല്ലാതെ വലച്ചു ;
"എബൗട്ട് മി"
അതെ, എന്നെക്കുറിച്ച് .
ഒന്നും
എഴുതാനില്ലാതിരുന്നതുകൊണ്ട്
ഒരു കുത്തിട്ടു നിര്‍ത്തി .
എന്നാല്‍ ഇന്നിപ്പോള്‍
അത് വലുതായി ,
ഒരു ചോദ്യചിഹ്നമായി
ഒരുപാട് പേരുടെ
മുന്നിലങ്ങനെ ...
മുന്നിലങ്ങനെ!
ReplyDelete