ഓർമ്മയുടെ മഴക്കാലത്തിൽ ,
ഓടിൻ വിടവിലൂടെ ഊർന്നിറങ്ങുന്ന
പേമാരിയെ വിഴുങ്ങുന്നൊരു
കൊച്ചു പാത്രമുണ്ട് ;
അതിജീവനത്തിന്റെ ആദ്യ പാഠങ്ങൾ .
ഓർമ്മയുടെ വസന്തത്തിൽ,
മാവിൻ ചുവട്ടിൽ
പൂവും ചിരട്ടയും ഉണ്ട്.
പങ്കുവെക്കലിന്റെ അദ്യാനുഭവങ്ങൽ .
ഓർമ്മയുടെ വേനലിൽ ,
വെല്ലുവിളികളുടെ ഒരു മൈതാനമുണ്ട് ;
തോൽവിയുടെ ആഴങ്ങളിൽ നിന്ന്
ജീവിതത്തെ അളന്നു തുടങ്ങിയത് .
ഇന്നീ ശിശിരത്തിൽ,
വാക്കുകൾ കൊഴിഞ്ഞ് നമ്മളുണ്ട് .
ഇനിയൊരു ഋതുഭേദം
മനസ്സിൽ നുകർന്ന് .