എത്ര പെട്ടന്നാണ്
ഈ ലോകം
ഇത്ര ചുരുങ്ങി പോയത് .
അനേകം ജനാലകളുള്ള വീട്ടിൽനിന്നും
ഒറ്റമുറി ഇരുട്ടിലേക്ക് .
എത്ര പെട്ടന്നാണ്
നാലാളറിഞ്ഞതും ,
പുതിയ കിടപ്പറ കാണാൻ
പൂവും പ്രാർത്ഥനയുമായി
നാടാകെ തടിച്ചു കൂടിയതും .
എത്ര പെട്ടന്നാണ്
വാതിലടഞ്ഞതും
മുകളിൽ മണ്ണുവീണതും,
നിങ്ങൾ തെളിച്ച മെഴുകുതിരികളെല്ലാം
കരഞ്ഞു തീർന്നതും .
എത്ര പെട്ടന്നാണ് തീർന്നതും
ReplyDeleteനല്ല കവിത. വളരെ ഇഷ്ടമായി
ReplyDeleteശുഭാശംസകൾ....
ellam ethra pettannu....
ReplyDeleteലളിതം, മനോഹരം.
ReplyDeleteഎല്ലാം പെട്ടെന്ന്.....
ReplyDeleteനല്ല വരികള്‍
ആശംസകള്‍
എല്ലാം പെട്ടെന്നായിരുന്നു
ReplyDelete