Friday, April 15, 2011

പുനര്‍ജന്മം...

ചിലര്‍ അങ്ങിനെയാണ് ...
ഉരഞ്ഞു ഉരഞ്ഞു
തീരാനുള്ളതാണ്
അവരുടെ ജീവിതം .
പ്രതാപത്തില്‍ നിന്നകന്ന്
പ്രണയം നിഷേധിക്കപ്പെട്ട്
പടിക്ക് പുറത്തെന്നെന്നും
വിധിക്കപ്പെട്ട് ....

പക്ഷേ,
വണ്ടിപേട്ടയില്‍
കണ്ടുമുട്ടുന്ന ടയറുകള്‍
അടക്കം പറയുന്ന
ഒരു പഴങ്കഥയുണ്ട്
നിരത്തിനെ ചുംബിച്ചു ചുംബിച്ചു
ഒടുവില്‍ ഹൃദയം പൊട്ടി
മരിക്കുന്നവ
റോഡ്‌ റോളര്‍ ആയി
പുനര്‍ജനിക്കാറുണ്ടത്രേ ..

5 comments:

  1. വ്യത്യസ്തമായ പ്രമേയം,നന്നായി

    ReplyDelete
  2. നൊവിക്കുമ്പോഴും പ്രതീക്ഷ നൽകുന്ന വരികൾ

    ReplyDelete
  3. ഇഷ്ട്ടായി

    ReplyDelete
  4. ഇഷ്ട്ടായി

    ReplyDelete