ചിലര്‍ അങ്ങിനെയാണ് ...
ഉരഞ്ഞു ഉരഞ്ഞു
തീരാനുള്ളതാണ്
അവരുടെ ജീവിതം .
പ്രതാപത്തില്‍ നിന്നകന്ന്
പ്രണയം നിഷേധിക്കപ്പെട്ട്
പടിക്ക് പുറത്തെന്നെന്നും
വിധിക്കപ്പെട്ട് ....
പക്ഷേ,
വണ്ടിപേട്ടയില്‍
കണ്ടുമുട്ടുന്ന ടയറുകള്‍
അടക്കം പറയുന്ന
ഒരു പഴങ്കഥയുണ്ട്
നിരത്തിനെ ചുംബിച്ചു ചുംബിച്ചു
ഒടുവില്‍ ഹൃദയം പൊട്ടി
മരിക്കുന്നവ
റോഡ് റോളര്‍ ആയി
പുനര്‍ജനിക്കാറുണ്ടത്രേ ..
വ്യത്യസ്തമായ പ്രമേയം,നന്നായി
ReplyDeleteനല്ല വരികള്‍.
ReplyDeleteനൊവിക്കുമ്പോഴും പ്രതീക്ഷ നൽകുന്ന വരികൾ
ReplyDeleteഇഷ്ട്ടായി
ReplyDeleteഇഷ്ട്ടായി
ReplyDelete