Wednesday, November 24, 2010

ഇന്നലെകള്‍ ......

ഡോക്ടര്‍ കണ്ണടയ്ക്കെഴുതിയപ്പോള്‍
ആദ്യം ഓര്‍മ്മവന്നത് നീട്ടിപിടിച്ച
ലെന്‍സിനു കീഴെ
കരിഞ്ഞൊടുങ്ങിയ ഉറുമ്പുകളെ .
എത്ര സൂര്യന്മാരെയാണ്
അവയ്ക്ക് നേരെ തൊടുത്തുവിട്ടത് .

ഉറുമ്പുകളെക്കുറിച്ചോര്‍ത്തു കരഞ്ഞ
ചങ്ങാതിയെ പരിഹസിച്ചിട്ടുണ്ട് ,
പിന്നീടവനെ ഉറുമ്പരിക്കുന്നത്
നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട് .

ഇനി തെളിഞ്ഞ കാഴ്ച്ചയുടെ
തീയില്‍ എന്റെ കണ്ണുകള്‍ എരിയും .
പോയകാലത്തുനിന്നും എന്നെത്തേടി
ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട് .

5 comments:

  1. കണ്ണട വെച്ച സ്ഥിതിക്ക് ഉറുമ്പുകളെ നോവിക്കാതെ മുന്നോട്ടു ശരിക്ക് നോക്കി നടന്നോളൂ.. !

    ReplyDelete
  2. പോയകാലത്തുനിന്നും എന്നെത്തേടി
    ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട്.

    ശരിതന്നെ, പോയ കാലം പിറന്ന് വീണ നിമിഷം തൊട്ട് തുടങ്ങുന്നു!
    ആശംസകള്‍

    ReplyDelete
  3. ഈ ഉറുമ്പ്കടികള്‍ക്ക് നീറ്റല്‍ അല്‍പ്പം കൂടും .
    കടിച്ചുവലിക്കുന്നത് ഹൃദയത്തില്‍ ആണല്ലോ !!

    ReplyDelete
  4. ഇനി തെളിഞ്ഞ കാഴ്ച്ചയുടെ
    തീയില്‍ എന്റെ കണ്ണുകള്‍ എരിയും .
    പോയകാലത്തുനിന്നും എന്നെത്തേടി
    ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട്,കൊള്ളാം

    ReplyDelete
  5. നല്ല എഴുത്ത്

    ReplyDelete