ഡോക്ടര്‍ കണ്ണടയ്ക്കെഴുതിയപ്പോള്‍
ആദ്യം ഓര്‍മ്മവന്നത് നീട്ടിപിടിച്ച
ലെന്സിനു കീഴെ
കരിഞ്ഞൊടുങ്ങിയ ഉറുമ്പുകളെ .
എത്ര സൂര്യന്മാരെയാണ്
അവയ്ക്ക് നേരെ തൊടുത്തുവിട്ടത് .
ഉറുമ്പുകളെക്കുറിച്ചോര്‍ത്തു കരഞ്ഞ
ചങ്ങാതിയെ പരിഹസിച്ചിട്ടുണ്ട് ,
പിന്നീടവനെ ഉറുമ്പരിക്കുന്നത്
നോക്കിനില്‍ക്കേണ്ടി വന്നിട്ടുണ്ട് .
ഇനി തെളിഞ്ഞ കാഴ്ച്ചയുടെ
തീയില്‍ എന്റെ കണ്ണുകള്‍ എരിയും .
പോയകാലത്തുനിന്നും എന്നെത്തേടി
ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട് .
കണ്ണട വെച്ച സ്ഥിതിക്ക് ഉറുമ്പുകളെ നോവിക്കാതെ മുന്നോട്ടു ശരിക്ക് നോക്കി നടന്നോളൂ.. !
ReplyDeleteപോയകാലത്തുനിന്നും എന്നെത്തേടി
ReplyDeleteഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട്.
ശരിതന്നെ, പോയ കാലം പിറന്ന് വീണ നിമിഷം തൊട്ട് തുടങ്ങുന്നു!
ആശംസകള്‍
ഈ ഉറുമ്പ്കടികള്ക്ക് നീറ്റല്‍ അല്‍പ്പം കൂടും .
ReplyDeleteകടിച്ചുവലിക്കുന്നത് ഹൃദയത്തില്‍ ആണല്ലോ !!
ഇനി തെളിഞ്ഞ കാഴ്ച്ചയുടെ
ReplyDeleteതീയില്‍ എന്റെ കണ്ണുകള്‍ എരിയും .
പോയകാലത്തുനിന്നും എന്നെത്തേടി
ഉറുമ്പുകള്‍ യാത്ര തുടങ്ങിയിട്ടുണ്ട്,കൊള്ളാം
നല്ല എഴുത്ത്
ReplyDelete