Wednesday, October 27, 2010

വേലി

ഞങ്ങളുടെ പറമ്പുകള്‍ക്ക്‌
അതിരിട്ടത് മൈലാഞ്ചിയും
ചെമ്പരത്തിയും കുറുകെപടര്‍ന്ന
മുല്ലയുമെല്ലാമായിരുന്നു .

ഓരോ കല്ല്യാണത്തിനും,
പെരുന്നാളിനും
കൂട്ടത്തോടെ വിരുന്നുപോയിരുന്ന
മൈലാഞ്ചിയിലകള്‍ .
ചിരട്ടയില്‍ വിളമ്പുമ്പോള്‍
മധുരമായ ചെമ്പരത്തി .
ഉണ്ണിമൂത്രം കുടിച്ചു വളര്‍ന്നെങ്കിലും
സ്വര്‍ഗ്ഗീയ സുഗന്ധം പടര്‍ത്തിയ മുല്ല .

വകഞ്ഞുമാറ്റിയൊരു വിടവിലൂടെ
കറിയും കടവും മാത്രമല്ല
ഹൃദയങ്ങളും കൈമാറിയിരുന്നു .

ആ വേലികള്‍ ; ഞങ്ങളുടെ
മനസ്സിന്റെ അതിരുകളെ
അതിര്‍ത്തി കടത്തിയിരുന്നു .

3 comments:

 1. കൊള്ളാം നല്ല കവിത. നഷ്ടപെട്ട നന്മകള്‍

  ReplyDelete
 2. എല്ലാം മികച്ച കവിതകള്‍..
  മുന്നേറുക..
  pls remove word verification

  ReplyDelete
 3. "മനസ്സിന്റെ അതിരുകളെ
  അതിര്‍ത്തി കടത്തിയിരുന്നു . "

  ReplyDelete