Thursday, April 19, 2012

വണ്‍വെ...




രാത്രി യാത്ര രസമാണ് 
ദീര്‍ഘ ചതുരമായി ഭൂമി.
വണ്ടിയുടെ മുന്‍വിളക്കുകള്‍   
പുതിയ പാതകള്‍ വെട്ടും .   
പിന്നിടുംതോറും മുന്നില്‍ -
ഇഴഞ്ഞിഴഞ്ഞു നീളുന്നവ.
മഴയുടെ കണ്ണുപൊത്തിക്കളി ,വൈപ്പര്‍ .
ലോകം പിന്നെയും ചെറുതാകും .
ചുരം കയറി മലമുകളില്‍ ചെന്ന് 
പകലിനെ വിളിച്ചുണര്‍ത്തണം.
തിരിച്ചിറങ്ങുമ്പോള്‍ മഴ മാറിക്കാണുമോ ! 
നനഞ്ഞു കുതിര്‍ന്ന വഴി 
എവിടെയെങ്കിലും 
ചുരുണ്ടുകൂടി കാണുമോ !

5 comments:

  1. ഒന്നും പറയാന്‍ ആവിലല്ലോ സുഹൃത്തെ ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നനഞ്ഞു കുതിര്‍ന്ന വഴി
      എവിടെയെങ്കിലും
      ചുരുണ്ടുകൂടി കാണുമോ !

      Delete
  2. നല്ല ഒരു വായനാസുഖം നല്‍കുന്നുണ്ട് ആശംസകള്‍

    ReplyDelete
  3. നന്നായിരുന്നു സുഹൃത്തേ. ...

    ReplyDelete