ഏതോ രാത്രിയാത്രക്കിടെ
കൈവിട്ടു പോയതാണ് .
തേടിയലഞ്ഞില്ല ,
തിരികെ വന്നതുമില്ല .
പിന്നെ, ചില മരണ വീടുകളില്‍
നിറം മങ്ങിയ മിഴികളില്‍
ഇടയ്ക്കിടെ കണ്ടിട്ടുണ്ട് ..
കണ്ണുകള്‍ അത്രയും നിറഞ്ഞത്
മരിച്ചവനെ ഓര്ത്തിട്ടാവുമെന്നു
ഞാന്‍ കരുതുന്നില്ല .
ഇപ്പോഴും, നിനച്ചിരിക്കാതെ
ചിലപ്പോഴൊക്കെ അലട്ടാറുണ്ട് .
കൂട്ടുകാരനുമൊത്ത്
ഒരു കൈക്ക് ചീട്ടിടുമ്പോള്‍ ,
വിളംബിയതത്രയും കഴിക്കണമെന്ന്
പെങ്ങള്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍ ,
അവളുടെ കുഞ്ഞിന്റെ കണ്ണില്‍
എനിക്ക് വേണ്ടി ആയിരം -
നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍ .
കണ്ണുകള്‍ അത്രയും നിറഞ്ഞത്
ReplyDeleteമരിച്ചവനെ ഓര്ത്തിട്ടാവുമെന്നു
ഞാന്‍ കരുതുന്നില്ല...