
ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരങ്ങള്‍ .
എങ്കിലും
പറിച്ചെറിയാനാവാത്ത
എന്തോ ഒന്നിനാല്‍
പരസ്പരം
ബന്ധിക്കപ്പെട്ടിരുന്നു .
ഒരു വിദൂരപ്പ്രതീക്ഷയിലെങ്കിലും
അലിഞ്ഞുചേരാമെന്ന
വിചിത്രകല്‍പ്പനക്കുമീതെ
ഏതോ ദുരന്തം എന്നും
എപ്പോഴും നമ്മെ ചൂഴ്ന്നുനിന്നു .
ഇടയ്ക്കിടയിലൂടെ
കിതച്ചുപായുന്ന സ്മൃതികളില്‍
കണ്ണീരിനു വീണ്ടും
കനംവെച്ചുകൊണ്ടിരുന്നു .
.