നമുക്ക് പിരിയാം
ഒരിക്കലും
കാണാതിരിക്കാന്‍
ഓര്‍ക്കാതിരിക്കാന്‍ .
വീണ്ടും കണ്ടുമുട്ടിയാല്‍
മുഖം തിരിക്കാം
പരസ്പരം
മരിച്ചതായ് കരുതാം.
ഓര്‍മ്മ ദിവസത്തില്‍
വീണ്ടും വീണ്ടും
മറക്കാം.
ഒടുവില്‍ ,
ഇതിനൊന്നും
കഴിഞ്ഞില്ലങ്കില്‍
നമുക്ക് പ്രണയിക്കാം.
എന്ത് പ്രണയം ...? ആ വാക്കിനു വല്ല അര്‍ത്ഥമുണ്ടോ ??
ReplyDeleteഎന്നെ എഴുതാന്‍ പ്രേരിപിച്ച കുമാരേട്ടന് ഒരായിരം നന്ദി
ReplyDeletehttp://hridhayaspandanam.blogspot.com/