ഓണപ്പരീക്ഷയ്ക്ക് ,
വീട് കാക്കുന്ന മൃഗം
അച്ഛന്‍ എന്നെഴുതിയ
എന്റെ നിഷ്കളങ്കത
പരിഹസിക്കപെട്ടു .
മുരളി സാറും
ജലജ ടീച്ചറും
അതൊരാഘോഷമാക്കി.
പരിസരത്തെങ്ങും
ഒരു നായയില്ലാതിരുന്നിട്ടും ,
ഞങ്ങളുടെ വീടുകള്‍
സംരക്ഷിക്കപെടുന്നതിലെ
യുക്തി അവര്‍ക്കെന്തേ
മനസ്സിലാകുന്നില്ല .
ഉച്ചക്ക് ,
മൂത്രപ്പുരയുടെ
മതിലില്‍
മുരളി സാര്‍ + ജലജ ടീച്ചര്‍
എന്ന് ഉരുട്ടി വരച്ചപ്പോഴാണ്
മനസ്സൊന്നു തണുത്തത് .
Oru Padmarajan touch, Abhinananthanagal !
ReplyDelete