സെക്കൻറ് ഷോ ....
വണ്‍സയിഡ് ഡബിൾ .
ഗോൾഡ് ഫ്ലയ്ക് ..
നീണ്ടു പോകുന്ന രാത്രി .
ദിവ്യ വെളിച്ചത്താൽ
കാലിക്കൂട്ടത്തെ അനുഗ്രഹിച്ച്
കൂനിക്കൂടിയൊരു തെരുവ് വിളക്ക് .
കവലയിൽ നിന്നും ഇരുട്ടിലേക്ക്
വലിച്ചെറിയപ്പെട്ട വഴികൾ .
സിമിത്തെരിയുടെ
കൊതിപ്പിക്കുന്ന ശാന്തത .
മരവിച്ച ചരക്കുവണ്ടികൾക്കിടയിൽ
പട്ടിണിയുടെ ഞെരക്കം .
മുല്ലപ്പൂവിന്റെ നാറ്റം ...
കപ്പേളക്കരികിലിരുന്നൊരു
സിഗരറ്റിനു തീകൊളുത്തുമ്പോൾ
കേട്ടൊരു പ്രാര്ത്ഥന ..
തമ്പുരാനേ നിന്റെ കനിവെന്നിൽ
നിർലോഭം തുടരണമേ ..
നേർച്ചപ്പെട്ടിയിൽ സ്വപ്നങ്ങളുടെ നിലവിളി .
മുല്ലപ്പൂവിന്റെ നാറ്റം ..
തമ്പുരാനേ നിന്റെ കനിവെന്നിൽ
ReplyDeleteനിർലോഭം തുടരണമേ.....
നേർച്ചപ്പെട്ടിയിൽ
ReplyDeleteസ്വപ്നങ്ങളുടെ നിലവിളി .
മുല്ലപ്പൂവിന്റെ നാറ്റം ..
ഒതുക്കമുളള ഒടുക്കം