Saturday, October 9, 2010

അബോര്‍ഷന്‍

പണ്ട്,
എണ്ണമറ്റ
കഷണങ്ങളായ്
കൂട്ടുകാരി എന്റെ
പ്രണയത്തെ
കീറിക്കളഞ്ഞു.

പിന്നീട്,
ഹൃദയം രണ്ടായി
പിളര്‍ന്ന്
മറക്കാനുള്ള
മരുന്ന് കുറിച്ച്
കാമുകിയും.

ഇന്നിപ്പോള്‍ ,
ഒരു താലിയില്‍ കുരുങ്ങി
ജീവിതം പങ്കിടാന്‍
വന്നവളെ നിന്റെ
ഗര്‍ഭപാത്രവും...

2 comments:

  1. എവിടേയോ എന്തോ കുഴപ്പമുണ്ടല്ലൊ?

    ReplyDelete
  2. സാരമില്ല ചേട്ടാ എല്ലാം ശരിയാകും

    ReplyDelete