ഓരോ യാത്രയും
ഒരു പ്രതീക്ഷയാണ് ..
കണ്ണെത്താത്ത കാഴ്ചകൾ ...
കേട്ട് തീരാത്ത താളങ്ങൾ .
ആരും കാണാതെ,
ഒരു വളവിനപ്പുറം വലിച്ചെറിയാം
എന്ന് കരുതി കൂടെ എടുക്കുന്ന
കുറെ അസ്വസ്ഥതകൾ ...
വീണ്ടും കാണാം എന്നൊരു നുണയിൽ
ഒതുങ്ങുന്ന ബന്ധങ്ങൾ ..
ഒതുങ്ങുന്ന ബന്ധങ്ങൾ ..
ഒരു ചെറു ചിരി ഓർത്തെടുക്കാൻ
ശ്രമിക്കുന്ന ചുണ്ടുകൾ ..
ശ്രമിക്കുന്ന ചുണ്ടുകൾ ..
ലഹരിയുടെ ഇടനാഴികൾ ..
മനസ്സ് നിറക്കുന്ന
ആരവങ്ങൾ .
ഞൊടിയിടയിൽ
ഒറ്റപ്പെടുത്തിക്കളയുന്ന തെരുവുകൾ,
ഒച്ചയനക്കം ഇല്ലാത്ത ഇടവഴികൾ .
ഒടുവിൽ
മടങ്ങുമ്പോൾ,
ഓരോ യാത്രയും പറയുക
നഷ്ട്ടങ്ങളുടെ കണക്കാണ് ..
പോകാൻ മടിച്ച വഴികളുടെ ,
ഓർത്തെടുക്കാനാവാത്ത മുഖങ്ങളുടെ ,
ചെയ്യാൻ കഴിയാതെപോയ
തെറ്റുകളുടെ, ശരികളുടെ ..
വീണ്ടും ...
ഓരോ യാത്രയും ഒരു പ്രതീക്ഷയാണ് ...
യാത്രകൾ ടിക്കെറ്റ് ഉള്ളതാകട്ടെ.. ടിക്കറ്റ് എടുക്കാത്ത യാത്രയിലെ ടിക്കെറ്റ് ആണ് അസ്വസ്ഥത
ReplyDeleteഒരു തരത്തിലല്ലങ്കില് മറ്റൊരു തരത്തില് എല്ലാവരും ആര്ട്ടിക്ക് ടേണിനെപ്പോലെ ദേശാടനപ്പക്ഷികളാണ്.....
ReplyDeleteഓരോ പ്രതീക്ഷകളാണോരോ യാത്രയും
ReplyDeleteവീണ്ടും കാണാം എന്നൊരു നുണയിൽ
ReplyDeleteഒതുങ്ങുന്ന ബന്ധങ്ങൾ ..
ഒരു ചെറു ചിരി ഓർത്തെടുക്കാൻ
ശ്രമിക്കുന്ന ചുണ്ടുകൾ ..
എത്ര സത്യമീ വരികൾ.!
ശുഭാശംസകൾ ....
നന്നായിട്ടുണ്ട് രചന
ReplyDeleteആശംസകള്‍
ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍
ReplyDelete