Friday, May 20, 2011

കാണാപ്പുറം

ചിലര്‍ ബലൂണ്‍ പോലെ 
എല്ലാം ഉള്ളിലൊതുക്കി 
വീര്‍ത്ത് ,വീര്‍പ്പുമുട്ടി ;

ചിലര്‍  ചില്ലുകുപ്പി  പോലെ 
എല്ലാം കാഴ്ച്ചക്കെറിഞ്ഞ് ,
തെളിഞ്ഞ്‌ ;   

ഇനിയും ചിലര്‍ 
ചിരിയുടെ മറതീര്‍ത്ത് 
കരഞ്ഞ് , പഴിച്ച് ;

എന്നാണാവോ 
മനസ്സളക്കാനുള്ള 
സോഫ്റ്റ്‌വെയര്‍ 
മൈക്രോസോഫ്റ്റ് 
പുറത്തിറക്കുന്നത് .





4 comments:

  1. അടുത്ത വർഷം.

    ReplyDelete
  2. ലിനക്സ്‌കാര്‍ സോഫ്റ്റ്‌വെയര്‍ ശ്രമം ഉപേക്ഷിച്ചോ?

    ReplyDelete
  3. സൊഫ്റ്റായ മറ്റെന്തെങ്കിലും മറ്റാരേലും....

    ReplyDelete
  4. സുഹൃത്തേ കവിത ഇഷ്ട്ടായി.
    എന്റെ ബ്ലോഗിലെ കാണാപ്പുറങ്ങള്‍ എന്ന കുറിപ്പുമായി ഇത് ചേര്‍ത്തുവയ്ക്കുന്നു..!

    പുതുവത്സരാശംസകളോടെ..

    ReplyDelete